Actor Rituraj Singh passed away
മുംബൈ: ബോളിവുഡ് നടന്‍ ഋതുരാജ് സിങ് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാജസ്ഥാനിലെ കോട്ട സ്വദേശിയാണ്. 1989 ല്‍ അഭിനയരംഗത്തെത്തിയ ഋതുരാജ് സിങ് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
മിസ് ബെറ്റീസ് ചില്‍ഡ്രന്‍, ഹം തും ഓര്‍ ഖോസ്റ്റ്, ബദരീനാഥ് കി ദുല്‍ഹനിയ, തുനിവ്, യാരിയന്‍ 2 തുടങ്ങിയവയാണ് ശ്രദ്ദേയ ചിത്രങ്ങള്‍. ഇതില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യാരിയന്‍ 2 ആണ് അവസാനമായി അഭിനയിച്ച ചിത്രം. അന്‍പതോളം സീരിയലുകളിലും നിരവധി വെബ് സീരീസുകളിലും അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
Keywords: Rituraj Singh, Passed away, Rajastan, Heart attack
COMMENTS