Actor Nitish Bharadwaj's complaint against his wife Smitha Gate
ഇന്‍ഡോര്‍: മുന്‍ ഭാര്യയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി നടന്‍ നിതീഷ് ഭരദ്വാജ്. മുന്‍ ഭാര്യയും മധ്യപ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയുമായ സ്മിത ഘട്ടേ കാലങ്ങളായി തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നു കാട്ടി ഭോപ്പാല്‍ പൊലീസ് കമ്മീഷണര്‍ക്കാണ് നടന്‍ പരാതി നല്‍കിയത്.
മധ്യപ്രദേശിലെ മനുഷ്യാവകാശ കമ്മീഷനിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ സ്മിത തന്റെ ഇരട്ട പെണ്‍മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ പഠിക്കുന്ന സ്‌കൂള്‍ ഇടയ്ക്കിടെ മാറ്റുകയാണെന്നും അതിനാല്‍ കുട്ടികളെ കാണാന്‍ അനുവദിക്കണമെന്നും പരാതിയില്‍ പറയുന്നു.
ഇരുവരും ഉഭയസമ്മതപ്രകാരം വിവാഹമോചന കേസ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗികമായി വിവാഹമോചന ഉത്തരവ് ലഭിച്ചിട്ടില്ല. മഹാഭാരതം സീരിയലിലൂടെ കൃഷ്ണനായി ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് നീതീഷ് ഭരദ്വാജ്. പത്മരാജന്‍ ചിത്രം ഞാന്‍ ഗന്ധവര്‍വനിലൂടെ മലയാളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Keywords: Nitish Bharadwaj, Police, Complaint, Wife
COMMENTS