തിരുവനന്തപുരം: തന്റെ സമ്പാദ്യം നിയമ വിധേയമെന്ന് എ.സി മൊയ്തീന്‍ എം.എല്‍.എ. താന്‍ നല്‍കിയ കണക്കില്‍ ഇഡി വിശദീകരണമോ സംശയമോ തേടിയിട്ടില്ലെന്നും...
തിരുവനന്തപുരം: തന്റെ സമ്പാദ്യം നിയമ വിധേയമെന്ന് എ.സി മൊയ്തീന്‍ എം.എല്‍.എ. താന്‍ നല്‍കിയ കണക്കില്‍ ഇഡി വിശദീകരണമോ സംശയമോ തേടിയിട്ടില്ലെന്നും മൊയ്തീന്‍ വ്യക്തമാക്കി.
സമ്പാദ്യമെല്ലാം നിയമവിധേയമാണ്. ജനപ്രതിനിധി എന്ന നിലയില്‍ തനിക്കും സര്‍ക്കാര്‍ ജീവനക്കാരി എന്ന നിലയില്‍ ഭാര്യക്കും ലഭിച്ച പണം മാത്രമാണ് സമ്പാദ്യമെന്നും എസി മൊയ്തീന്‍ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സ്വത്ത് മരവിപ്പിച്ച ഇ.ഡി നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും 28 ലക്ഷം രൂപ നേരത്തെ മരവിപ്പിച്ചതാണെന്നും വ്യക്തമാക്കിയ അദ്ദേഹം ഇഡിയുടെ നീക്കം രാഷ്ട്രീയ വേട്ടയാടലാണെന്നും ആരോപിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മൊയ്തീന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഇഡി നടപടി ഇന്നലെ ശരിവച്ചിരുന്നു.
Key words:AC Moitheen MlA, Law, Earning,ED
COMMENTS