ആലപ്പുഴ: ആലപ്പുഴ എടത്വയില്‍ പോലീസ് ജീപ്പ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രക്കാരനായ യുവ ക്ഷീരകര്‍ഷകന്‍ സാനിയാണ് (29) മരിച്ചത്...
ആലപ്പുഴ: ആലപ്പുഴ എടത്വയില്‍ പോലീസ് ജീപ്പ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രക്കാരനായ യുവ ക്ഷീരകര്‍ഷകന്‍ സാനിയാണ് (29) മരിച്ചത്. എടത്വാ ഇരുപതില്‍ചിറ ബേബിയുടെ മകനാണ് സാനി.
രാത്രി 8.30 ഓടെ പച്ച ലൂര്‍ദ്ദ് മാതാ ആശുപത്രിക്ക് സമീപത്ത് വച്ചാണ് അപകടം. ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ നിന്ന് വന്ന പോലീസ് ജീപ്പും പച്ചയിലേക്ക് പോകുകയായിരുന്ന സാനിയുടെ സ്‌കൂട്ടറും തമ്മില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനത്തിന്റെ അടിയില്‍പെട്ട സ്‌കൂട്ടറും സാനിയും 15 മീറ്ററോളം നിരങ്ങിനീങ്ങിയ ശേഷമാണ് നിന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സാനിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Key words: Accident, Alappuzha, Youth Died
COMMENTS