അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ ഭീതി പടര്‍ത്തി വീണ്ടും പുലി. അതിരപ്പിള്ളി പ്ലാന്റേഷനിലെ പത്താം ഡിവിഷനിലാണ് പുലിയിറങ്ങിയത്. ഇവിടെ താമസിക്കു...
അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ ഭീതി പടര്‍ത്തി വീണ്ടും പുലി. അതിരപ്പിള്ളി പ്ലാന്റേഷനിലെ പത്താം ഡിവിഷനിലാണ് പുലിയിറങ്ങിയത്. ഇവിടെ താമസിക്കുന്ന സാമിം എന്ന ആളുടെ പശുവിനെ പുലി കൊന്നു. ജനവാസ മേഖലയിലിറങ്ങിയ പുലി ആശങ്കപടര്‍ത്തുകയാണ്.
പുലിയെക്കണ്ടെന്ന വിവരം ലഭിച്ച വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. സമീപത്തെ കാട്ടില്‍ പുലിയുണ്ടെന്നും ഏത് നിമിഷവും പുലിയുടെ ആക്രമണം ഉണ്ടാകാമെന്നും പ്രദേശവാസികള്‍ പറയുന്നു.
അടുത്തിടെ തൃശൂരിലെ പാലപ്പിള്ളിയില്‍ പുലിയിറങ്ങിയിരുന്നു. രണ്ട് ദിവസങ്ങളിലായി ജനവാസ മേഖലയിറങ്ങിയ പുലി സമീപവാസികളുടെ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു.
കഴിഞ്ഞ ദിവസം മാനന്തവാടി ടൗണില്‍ ഇറങ്ങിയ തണ്ണീര്‍ക്കൊമ്പന്‍ എന്ന ആനയെ മയക്കുവെടി വെച്ചതും പിന്നീട് ആനയ്ക്ക് മരണം സംഭവിച്ചതും കേരളത്തെ ദേശീയ തലത്തിലേക്കുവരെ ചര്‍ച്ചയിലേക്ക് എത്തിക്കുകയും മേനകാ ഗാന്ധിയടക്കം വനം വകുപ്പിനെ വലിയ രീതിയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങള്‍ വനം വകുപ്പിന് തലവേദനയാകുന്നത്.
COMMENTS