വയനാട്: മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ അജീഷെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന് കെ. സുധാകരന്‍ എം.പിയുടെ വിമര്‍ശനം. അജീഷ...
വയനാട്: മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ അജീഷെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന് കെ. സുധാകരന്‍ എം.പിയുടെ വിമര്‍ശനം. അജീഷെന്ന യുവാവ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വനംമന്ത്രിയോ, ഉന്നതോദ്യാഗസ്ഥരോ സംഭവസ്ഥലത്തെത്തിയില്ലായെന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടം കേരളം ഭരിക്കുന്നതുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകന്‍ എംപി.
ജീവന്‍ നഷ്ടപ്പെട്ട ഒരു കര്‍ഷകന്റെ ചേതനയറ്റ ശരീരമാണ് തെരുവില്‍ നീതിക്കുവേണ്ടി മണിക്കൂറുകള്‍ നിലവിളിച്ചത്. ഇതു കേരളത്തിന് അങ്ങേയറ്റം അപമാനമാണെന്ന് സുധാകരന്‍ പറഞ്ഞു. കേരളത്തെ ആശങ്കയിലാഴ്ത്തിയ ഞെട്ടിപ്പിക്കുന്ന സംഭവമാണ് മാനന്തവാടിയില്‍ ഉണ്ടായത്. റോഡരികിലുള്ള വീടിന്റെ മതില്‍ തകര്‍ത്താണ് ആന അജിഷിനെ കൊലപ്പെടുത്തിയത്. കേരളത്തിലെ വീടുകള്‍പോലും വന്യമൃഗാക്രമണത്തില്‍നിന്ന് സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനയെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നുവെന്നും മൃതദേഹം രാവിലെ 7 മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 12 മണിയായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
Key words: Manthavady Tragdy, Wild Elephant Attack, K Sudhakaran, Kerala Government
COMMENTS