കൊച്ചി: എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് കെഎസ്ഇബി ഊരി. 5 മാസത്തെ ബില്ല് കുടിശ്ശിക 42 ലക്ഷം രൂപയിലേക്ക് എത്തിയതോടെയാണ് കെ.എസ്.ഇ.ബി കടുത്ത നടപടി...
കൊച്ചി: എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് കെഎസ്ഇബി ഊരി. 5 മാസത്തെ ബില്ല് കുടിശ്ശിക 42 ലക്ഷം രൂപയിലേക്ക് എത്തിയതോടെയാണ് കെ.എസ്.ഇ.ബി കടുത്ത നടപടിയിലേക്ക് കടന്നത്. കളക്ടറേറ്റില്‍ 30 ഓഫീസുകളിലാണ് ഇതോടെ വൈദ്യുതി നിലച്ചത്.
മൈനിംഗ് ആന്റ് ജിയോളജി, ജില്ല ലേബര്‍ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളില്‍ വൈദ്യുതിയില്ല. ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്. റവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്.
Key words: Dues, KSEB, Ernakulam Collectorate
COMMENTS