20 members in the personal staff of minister K.B Ganesh Kumar
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിനും പഴ്‌സണല്‍ സ്റ്റാഫില്‍ ഇരുപത് അംഗങ്ങള്‍. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
മുന്‍ മന്ത്രി ആന്റണി രാജുവിനും സ്റ്റാഫംഗങ്ങളായി ഇരുപത് പേര്‍ ഉണ്ടായിരുന്നു. രണ്ടര വര്‍ഷം പൂര്‍ത്തിയായതിനാല്‍ ഇവര്‍ക്കും പെന്‍ഷന്‍ നല്‍കണം. ഇപ്പോള്‍ നിയമിതരായവര്‍ക്കും പെന്‍ഷന്‍ നല്‍കണം. പരമാവധി 25 പേരെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങളാക്കാമെന്നാണ് എല്‍.ഡി.എഫിലെ ധാരണ.
അതേസമയം മന്ത്രിയായ ഉടനെ ഗണേഷ് കുമാര്‍ പഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ കുറയ്ക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ധൂര്‍ത്ത് ചര്‍ച്ചാവിഷയമാകുന്നുണ്ട്.
Keywords: K.B Ganesh Kumar, Personal staff , 20 members
COMMENTS