ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളി കുളത്തില്‍ വീണുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ആദ്യം 12 പേരുടെ മരണവാര്‍ത്തയാണ് എത്തിയത്. ഇ...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളി കുളത്തില്‍ വീണുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ആദ്യം 12 പേരുടെ മരണവാര്‍ത്തയാണ് എത്തിയത്. ഇപ്പോഴിതാ മൂന്നുപേര്‍ക്ക്കൂടി ജീവന്‍ നഷ്ടമായിരിക്കുകയാണ്. മരിച്ച 15 പേരില്‍ ഏഴുപേര്‍ കുട്ടികളാണ് എന്നതാണ് അതിദാരുണം.
ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ ഗംഗാ നദിയില്‍ പുണ്യസ്‌നാനം നടത്തുന്നതിനായി തീര്‍ത്ഥാടകര്‍ കാദര്‍ഗഞ്ചിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. നിരവധി തീര്‍ത്ഥാടകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Key words: Lucknow Accident, death
COMMENTS