Y.S Sharmila joins Congress today
ന്യൂഡല്‍ഹി: വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകളും വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപക അധ്യക്ഷയുമായ വൈ.എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പങ്കെടുത്തു.
ഇക്കൊല്ലം ആന്ധ്രാപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിര്‍ണ്ണായക നീക്കം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി കൂടിയാണ് ശര്‍മിള. ശര്‍മിളയുടെ വരവോടെ ആന്ധ്രയില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനാകുമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നത്.
നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും അവര്‍ക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദവും രാജ്യസഭാംഗത്വവും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Y.S Sharmila, Congress, New Delhi, Y.S.R party
COMMENTS