തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച് നടത്തും.
നാളെ രാത്രി എട്ടിനാണ് സമര ജ്വാല എന്ന പേരില്‍ ക്ലിഫ് ഹൗസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു. രാഹുലിന്റെ മെഡിക്കല്‍ രേഖ അട്ടിമറിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചികിത്സ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിര്‍ദ്ദേശപ്രകാരം അഭിഭാഷകനായ മൃദുല്‍ ജോണ്‍ മാത്യു മുഖേന വക്കീല്‍നോട്ടീസ് നല്‍കുമെന്നും അബിന്‍ വര്‍ക്കി അറിയിച്ചു.
Key words: Rahul Mangoottathil, Youth Congress, March
COMMENTS