Youth congress march
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കളക്ട്രേറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പരക്കെ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
കണ്ണൂരില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സമരക്കാര്‍ക്കുനേരെ പലയിടത്തും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പലയിടത്തും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പലയിടത്തും പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
കണ്ണൂരില്‍ പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറുകയും മുടിയില്‍ ബൂട്ടിട്ട് ചവിട്ടുകയും ചെയ്തതതായും ആരോപണമുണ്ട്.
കോട്ടയത്ത് എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
COMMENTS