കോട്ടയം : ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജ് ബിജെപിയില്‍ ചേരുന്നു. പ്രവര്‍ത്തകര്‍ ബി ജെ പി യില്‍ അംഗത്വമെടുക്കണമെന്നാണ് പൊതുവികാരമെന്നും ലോക്‌സഭ...
കോട്ടയം: ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജ് ബിജെപിയില്‍ ചേരുന്നു. പ്രവര്‍ത്തകര്‍ ബി ജെ പി യില്‍ അംഗത്വമെടുക്കണമെന്നാണ് പൊതുവികാരമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്ന് പി സി ജോര്‍ജ് പറഞ്ഞു.
'ജനപക്ഷം ബി ജെ പിക്കൊപ്പം പോകും. ബി ജെ പിയില്‍ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം. ലയനം എന്ന് പറയാന്‍ ആകില്ല. നദിയില്‍ തോടു ചേരുന്നു അത്ര മാത്രമെ പറയാനാകുവെന്നാണ് പി.സി ജോര്‍ജ്ജ് പറഞ്ഞത്.
ബി ജെ പി യില്‍ ചേരണമെന്ന അനുകൂലമായ നിലപാടാണ് ജനപക്ഷം സംസ്ഥാന നേതൃത്വത്തിന്റേത്. ബി ജെപി യെ ഇക്കാര്യം അറിയിച്ചുവെന്നും ജോര്‍ജ് വ്യക്തമാക്കി. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ബന്ധമില്ലെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു. ബി ജെ പി തീരുമാനിക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.
Key words: PC George, BJP, Janapaksham
COMMENTS