ഇന്നലെ അയോധ്യയില്‍ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് എത്താന്‍ നേരിട്ട് ക്ഷണം ഉണ്ടായിട്ടും പോകാതിരുന്ന മോഹന്‍ലാലിന് വിമര്‍ശനവുമായി ഒരു വിഭാഗം...
ഇന്നലെ അയോധ്യയില്‍ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് എത്താന്‍ നേരിട്ട് ക്ഷണം ഉണ്ടായിട്ടും പോകാതിരുന്ന മോഹന്‍ലാലിന് വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്ത്. താരത്തിന്റെ സോഷ്യല്‍മീഡിയ അകൗണ്ടിലൂടെയാണ് ഒരു വിഭാഗം സൈബര്‍ ആക്രമണവുമായി എത്തിയിരിക്കുന്നത്.
അയോധ്യയിലെ അക്ഷതം മോഹന്‍ലാല്‍ ഏറ്റുവാങ്ങുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ മോഹന്‍ലാല്‍ അയോധ്യയില്‍ പോകാത്തതും ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും ഷെയര്‍ ചെയ്യാത്തതുമാണ് പലരേയും ചൊടിപ്പിച്ചത്.
ഇന്നലെയും ഇന്നുമായി പുതിയ സിനിമയായ മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന് താഴെ മോഹന്‍ലാലിനെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ഇട്ടിരുന്നു.
'ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വലിയ വിഷമവും വേദനയും തോന്നുന്നു. മതഭ്രാന്തന്മാരെയും ഹൈന്ദവദ്രോഹികളെയും ഭയന്ന് ജീവിക്കുന്നത് മരണതുല്യമാണ്. ഇതിന് അയോധ്യയില്‍ പോയി ഭഗവാനെ കണ്ടു പ്രായശ്ചിത്തം ചെയ്യുക. താങ്കള്‍ക്ക് സദ്ബുദ്ധി ഭഗവാന്‍ നല്‍കട്ടെയെന്ന് ആശംസിക്കുന്നു. ഇനിമുതല്‍ നിങ്ങളുടെ ഒരു സിനിമ പോലും ഞാനോ എന്റെ കുടുംബമോ കാണില്ല. ഇനി നിങ്ങളോട് സ്നേഹമില്ല'- തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.
Key words: Mohanlal, Malaikkottai Vaaliban, Ayodhya Prana Prathishta
COMMENTS