ആലപ്പുഴ: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ മുഹൂര്‍ത്തതില്‍ എല്ലാ വിശ്വാസികളും വീടുകളില്‍ ദീപം തെളിയിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെ...
ആലപ്പുഴ: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ മുഹൂര്‍ത്തതില്‍ എല്ലാ വിശ്വാസികളും വീടുകളില്‍ ദീപം തെളിയിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പ്രാണപ്രതിഷ്ഠ കര്‍മം അഭിമാനം ഉയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണ്. ശ്രീരാമന് വ്യക്തിജീവിതത്തിലും കര്‍മപഥത്തിലും മര്യാദ പുരുഷോത്തമനാണ്. മതസമന്വയത്തിന്റെ ഉത്തമ പ്രതീകമാണ് ശ്രീരാമന്. സരയൂതീരത്ത് അയോധ്യയിലെ ശ്രീരാമചന്ദ്രദേവന്റെ പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ വീടുകളിലേക്കും എത്തുകതന്നെ വേണമെന്നും ദീപം തെളിച്ച് എല്ലാ വിശ്വാസികളും ലോക നന്മയ്ക്കായി പ്രാത്ഥിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ആര്.എസ്.എസ് പ്രാദേശിക നേതാവ് എ.ആര്.മോഹനനില്‍ നിന്ന് അക്ഷതം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ എന്‍എസ്എസും സമാന നിലപാട് വ്യക്തമാക്കിയിരുന്നു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചാണ് നായര്‍ സര്‍വീസ് സൊസൈറ്റി തങ്ങളുടെ നിലപാടറിയിച്ചത്. പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടെയും കടമയാണെന്നും പങ്കെടുത്തില്ലെങ്കില്‍ അത് ഈശ്വരനിന്ദയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് നിലപാട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കാനല്ലെന്നും സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന കോണ്‍ഗ്രസ് തീരുമാനം വന്നതിന് പിന്നാലെയാണ് എന്‍എസ്എസ് പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
Key words: Ayodhya Ram Temple, SNDP, Vellapally Natesan
COMMENTS