താരങ്ങളായ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹ നിശ്ചയം മുതല്‍ എല്ലാവരും കാതോര്‍ക്കുന്നത് ഇരുവരുടേയും കല്യാണത്തെക്കുറിച്ചുള്ള അ...
താരങ്ങളായ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹ നിശ്ചയം മുതല്‍ എല്ലാവരും കാതോര്‍ക്കുന്നത് ഇരുവരുടേയും കല്യാണത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ക്കായാണ്. നിരവധി ആരാധകരുള്ള താരങ്ങളാണ് ഇരുവരും. അതുകൊണ്ടുതന്നെ ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹം കൂടിയാണിത്. ആവേശത്തിന് ആക്കം കൂട്ടി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ജിപിയുടേയും ഗോപികയുടേയും ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ്.
മിയ, പൂജിത, ഷഫ്‌ന, കുക്കു, ജീവ തുടങ്ങിയ താരങ്ങളും പരിപാടിക്കു മാറ്റുകൂട്ടി. ചടങ്ങിന്റെയും ആഘോഷത്തിന്റെയും ചിത്രങ്ങള്‍ ഗോപികയും ജിപിയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഗോപികയുടെ അനിയത്തിയും നടിയുമായ കീര്‍ത്തന അനിലാണ് ഗോപികയുടെ ബ്രൈഡ് ടു ബി ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ചത്. കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം കേക്ക് മുറിച്ചും പാര്‍ട്ടി നടത്തിയുമാണ് ഗോപിക ബ്രൈഡ് ടു ബി ആഘോഷിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവച്ച് ജിപിയും ഗോപികയും തങ്ങള്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്. നാളെയാണ് ഇരുവരും വിവാഹിതരാകുന്നത്.
COMMENTS