ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ 'മെറ്റാവേര്‍സി'ല്‍ പതിനാറുകാരി ലൈംഗികമായി ആക്രമിക്കപ്പെട്ടതിന് ശേഷം വെര്‍ച്വല്‍ റിയാലിറ്റി ഗെയിമില്‍ ബലാത്സംഗം...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ 'മെറ്റാവേര്‍സി'ല്‍ പതിനാറുകാരി ലൈംഗികമായി ആക്രമിക്കപ്പെട്ടതിന് ശേഷം വെര്‍ച്വല്‍ റിയാലിറ്റി ഗെയിമില്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നാരോപിച്ചുള്ള ആദ്യ കേസ് യുകെയില്‍ പൊലീസ് അന്വേഷിക്കുന്നു.
പെണ്‍കുട്ടിയുടെ അവതാര്‍, അതായത് ഡിജിറ്റല്‍ കഥാപാത്രത്തെയാണ് ഓണ്‍ലൈനില്‍ അപരിചിതര്‍ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടി അസ്വസ്ഥയായതായി ദ ന്യൂയോര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
കൗമാരക്കാരി ഒരു വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് ധരിച്ച് ഇമ്മേഴ്സീവ് ഗെയിമില്‍ എത്തിയപ്പോള്‍ ഒരു കൂട്ടം പുരുഷന്മാര്‍ അവളെ ബലാത്സംഗം ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അവള്‍ക്ക് ശാരീരിക പരിക്കുകളൊന്നും പറ്റിയില്ലെങ്കിലും 'യഥാര്‍ത്ഥ ലോകത്ത്' ബലാത്സംഗത്തിന് ഇരയായ ഒരാളുടെ അതേ വൈകാരികവും മാനസികവുമായ ആഘാതം പെണ്‍കുട്ടിക്ക് അനുഭവപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യു.കെയില്‍ പൊലീസ് അന്വേഷിക്കുന്ന ആദ്യത്തെ വെര്‍ച്വല്‍ ലൈംഗിക കുറ്റകൃത്യമാണ് ഈ കേസെന്നാണ് വിലയിരുത്തല്‍.
നിലവിലെ നിയമനിര്‍മ്മാണം ഇതിനായി സജ്ജീകരിച്ചിട്ടില്ലാത്തതിനാല്‍ ഇത് നിയമപാലകര്‍ക്ക് നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
Key words: Virtual Sexual Harassment, Online Game, Police, Investigation
COMMENTS