V.D Satheesan is against PM Modi about gold smuggling remark
ന്യൂഡല്‍ഹി: ഏത് ഓഫീസിലാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതെന്ന് അറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം ഏറെ പ്രധാനപ്പെട്ടതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കഴിഞ്ഞ ദിവസം തൃശൂരില്‍ മഹിളാ സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് പ്രധാനമന്ത്രി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയത് ഏത് ഓഫീസിലാണെന്ന് അറിയാമെന്ന് പറഞ്ഞത്.
അങ്ങനെ അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് അവിടെ റെയ്ഡ് നടത്താതിരുന്നത്?, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അന്വേഷണ ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചത് എന്തുകൊണ്ടായിരുന്നു? , ഇന്ത്യയില്‍ ബി.ജെ.പി ഭരിക്കാത്ത എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തുമ്പോള്‍ എന്തുകൊണ്ടാണ് കേരളത്തില്‍ ഒളിച്ചുകളി നടത്തുന്നത്?. ഇതിനെല്ലാം പ്രധാനമന്ത്രി ഉത്തരം പറയേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടപടി എടുത്തിരുന്നെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ഉറപ്പുണ്ടായിരുന്നതുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ എല്ലാ അന്വേഷണവും അവസാനിപ്പിച്ചതെന്ന് ആവര്‍ത്തിച്ച അദ്ദേഹം ഇതറിയാവുന്നതുകൊണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും പരസ്പര ധാരണയില്‍ എത്തിയതെന്നും ആരോപണം ഉന്നയിച്ചു.
കേരളത്തില്‍ ഒരു ഫാസിസ്റ്റ് വര്‍ഗീയ രാഷ്ട്രീയത്തിനും പ്രസക്തിയില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ബി.ജെ.പിക്ക് ഒരു സീറ്റു പോലും നേടാനാകില്ലെന്നും ആവര്‍ത്തിച്ചു.
Keywords: V.D Satheesan, PM Modi, Gold smuggling remark
COMMENTS