V.D Satheesan is about Veena Vijayan controversy
മലപ്പുറം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണ്ടെത്തല്‍ അതീവ ഗുരുതരമായിട്ടും എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
വീണ കള്ളപ്പണം വെളുപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇതില്‍ പങ്കുണ്ടെന്നും വ്യക്തമായിട്ടും എന്തുകൊണ്ടാണ് ഇ.ഡിയോ സി.ബി.ഐയോ അന്വേഷിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയും സംഘപരിവാറും തമ്മിലുള്ള ധാരണയാണ് ഇതിനു പിന്നിലെന്നും കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഇതിന് ഇടനിലക്കാരനെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസ്, ലൈഫ് മിഷന്‍ അഴിമതി, ലാവ്‌ലിന്‍ കേസ് തുടങ്ങി എല്ലാ കേസുകളിലും നമ്മള്‍ ഇത് കണ്ടുകൊണ്ടിരിക്കുന്നതാണെന്നും ഈ ധാരണപ്രകാരമാണ് കെ.സുരേന്ദ്രന്റെ കുഴല്‍പ്പണക്കേസ് മാഞ്ഞുപോയതെന്നും അദ്ദേഹം വ്യക്തമാക്കി. മോദി വന്നപ്പോഴും പോയപ്പോഴും മുഖ്യമന്ത്രി താണുതൊഴുതുകൊണ്ടു നിന്നതും ഇതിനുവേണ്ടിയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ആര്‍.ഒ.സിയുടെ കണ്ടെത്തലുകള്‍ തെറ്റാണെങ്കില്‍ കെ.ബാലന്‍ അതിനുള്ള രേഖകള്‍ ഹാജരാക്കണമെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വന്നാല്‍ തങ്ങള്‍ക്കുണ്ടാകുന്ന ക്ഷീണം തങ്ങള്‍ സഹിച്ചുകൊള്ളാമെന്ന് എം.വി ഗോവിന്ദന്റെ ആക്ഷേപത്തിന് മറുപടിയും നല്‍കി.
Keywords: V.D Satheesan, CM, Veena Vijayan, ED, CBI, BJP
COMMENTS