വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന് പ്രോസ്റ്റേറ്റ് ക്യാന്‍സറെന്ന് വെളിപ്പെടുത്തല്‍. അടുത്തിടെ അദ്ദേഹത്തെ രഹസ്യമായി ആശു...
വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന് പ്രോസ്റ്റേറ്റ് ക്യാന്‍സറെന്ന് വെളിപ്പെടുത്തല്‍. അടുത്തിടെ അദ്ദേഹത്തെ രഹസ്യമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇത് ശസ്ത്രക്രിയയ്ക്കും പിന്നീട് ഓപ്പറേഷനുമായി ബന്ധപ്പെട്ട മൂത്രനാളി അണുബാധയെ ചികിത്സിക്കാനുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, ദുരൂഹത നിലനിര്‍ത്തി എട്ട് ദിവസം നീണ്ടുനിന്ന ഓസ്റ്റിന്റെ ആശുപത്രിവാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് കാന്‍സറിനെക്കുറിച്ച് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്. അതുവരെ സെക്രട്ടറി ഓസ്റ്റിന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടെന്ന് വൈറ്റ് ഹൗസില്‍ ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
തുടര്‍ന്ന് പ്രസിഡന്റിനെ ഉടന്‍ വിവരം അറിയിച്ചു. 70 കാരനായ ഓസ്റ്റിനെ ഡിസംബര്‍ 22 ന് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന് അണുബാധയുണ്ടായി. ബൈഡനെയോ മറ്റ് മുതിര്‍ന്ന അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥരെയോ ഇക്കാര്യം അറിയിച്ചിരുന്നില്ല. ഇത് യുദ്ധം കൊടുംപിരി കൊണ്ടിരിക്കുന്ന സമയത്ത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഡിസംബര്‍ ആദ്യം ഓസ്റ്റിന്‍ പതിവായി സ്‌ക്രീനിംഗ് നടത്തിയപ്പോഴാണ് ക്യാന്‍സര്‍ കണ്ടെത്തിയത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്നും അവര്‍ പറഞ്ഞു, അടുത്ത ദിവസം വീട്ടിലേക്ക് പോയി. എന്നാല്‍ ജനുവരി 1 ന് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Key words: US Defense Secretary, Lloyd Austin, Prostate Cancer
COMMENTS