മുംബൈ: സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിലായി. അജേഷ് കുമാര്‍ ഓംപ്രകാശ് ഗില്‍, ഗുരുസേവക് സിംഗ് തേ...
മുംബൈ: സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിലായി. അജേഷ് കുമാര്‍ ഓംപ്രകാശ് ഗില്‍, ഗുരുസേവക് സിംഗ് തേജ്‌സിംഗ് സിഖ് എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ മുംബൈക്ക് സമീപം പന്‍വേലിലെ ഫാമിലാണ് ഇരുവരും അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. പ്രതികളില്‍ നിന്ന് വ്യാജ ആധാര്‍ കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തു.
പന്‍വേലിലെ അര്‍പ്പിത ഫാംഹൗസിലെത്തിയ പ്രതികള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് തങ്ങള്‍ സല്‍മാന്‍ ഖാന്റെ ആരാധകരാണെന്നും താരത്തെ കാണണമെന്നും പറഞ്ഞു. എന്നാല്‍ ഇവര്‍ വ്യാജ പേരും വിലാസവുമാണ് നല്‍കിയത്. ഇതിനിടെ പ്രതികള്‍ കുറ്റിക്കാടുകള്‍ ചാടിക്കടന്ന് മതിലിന് മുകളില്‍ സ്ഥാപിച്ച മുള്ളുകമ്പികള്‍ മുറിച്ച് വളപ്പിലൂടെ ഫാംഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇതോടെ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസിനെ വിളിച്ചു. തുടര്‍ന്ന് പ്രതികളെ പിടികൂടി പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
നേരത്തെ സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി ഉയര്‍ന്നിരുന്നു. അധോലോക നേതാവ് ലൊറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് സല്‍മാനെതിരെ വധഭീഷണിയുമായി എത്തിയിരിക്കുന്നത്. പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷ മുംബൈ പോലീസ് വര്‍ധിപ്പിക്കുകയും ചെയ്തു.
COMMENTS