Thomas Isaac to ED about masala bond
തിരുവനന്തപുരം: മസാല ബോണ്ട് വിഷയത്തില്‍ ഇ.ഡിക്ക് വ്യക്തമായ മറുപടി നല്‍കി മുന്‍ മന്ത്രി തോമസ് ഐസക്ക്. തനിക്ക് മാത്രമായി ഇതില്‍ യാതൊരു ഉത്തരവാദിത്തവുമില്ലെന്നും മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനമെടുത്തതെന്നും ധനമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തം മാത്രമാണ് താന്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കിഫ് ബി രൂപീകരിച്ചതു മുതല്‍ 17 അംഗ ഡയറക്ടര്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണുള്ളതെന്നും മുഖ്യമന്ത്രിയാണ് അതിന്റെ ചെയര്‍മാനെന്നും കൂട്ടായ തീരുമാനങ്ങളാണുണ്ടാകുന്നതെന്നും തനിക്ക് മാത്രമായി യാതൊരു റോളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മന്ത്രി പദവി ഒഴിഞ്ഞതിനാല്‍ അതിന്റെ ഒരു രേഖകളും തന്റെ കൈവശമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Keywords: Thomas Isaac, ED, Kiifb masala bond
COMMENTS