പന്തളം: മകരവിളക്ക് ദിവസം ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെ...
പന്തളം: മകരവിളക്ക് ദിവസം ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ഘോഷയാത്ര വിവിധയിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 15 ന് വൈകിട്ട് ശരംകുത്തിയിലെത്തും. തുടര്‍ന്ന് തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. പിന്നാലെ തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. പന്തളം രാജ കുടുംബാംഗം മരിച്ചതിനെ തുടര്‍ന്ന് വലിയ കോയിക്കല്‍ ക്ഷേത്രത്തിലും കൊട്ടാരത്തിലും ആചാരപരമായ ചടങ്ങുകള്‍ ഉണ്ടാകില്ല. ഇത്തവണ രാജപ്രതിനിധി ഘോഷയാത്രയെ അനുഗമിക്കില്ല. പരമ്പരാഗത പാതയിലൂടെയാണ് ഘോഷയാത്ര സന്നിധാനത്തെത്തുക.
Key words: Thiruvabharanam, Panthalam Palace, Sabarimala
COMMENTS