കൊച്ചി: കൊച്ചിയില്‍ മകളെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് 15 വയസ്സുകാരന്റെ വാരിയെല്ല് തല്ലിയൊടിച്ച വനിത പഞ്ചായത്ത് അംഗത്തിനെതിരെയും ഭര്‍ത്താവിനെ...
കൊച്ചി: കൊച്ചിയില്‍ മകളെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് 15 വയസ്സുകാരന്റെ വാരിയെല്ല് തല്ലിയൊടിച്ച വനിത പഞ്ചായത്ത് അംഗത്തിനെതിരെയും ഭര്‍ത്താവിനെതിരെയും പൊലീസ് കേസെടുത്തു. എറണാകുളം മുളവുകാട്ടില്‍ വനിതാ പഞ്ചായത്ത് അംഗവും ഭര്‍ത്താവും സുഹൃത്തും കൂടിച്ചേര്‍ന്നാണ് 15 വയസ്സുകാരനെ ആക്രമിച്ചതെന്നാണ് ആരോപണം. മുളവുകാട് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. പുതുവര്‍ഷം പിറന്ന ജനുവരി ഒന്നിന് പുലര്‍ച്ചെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മുളവുകാട് വനിത ജനപ്രതിനിധിയെയും ഭര്‍ത്താവിനെയും കൂട്ടുകാരനെയും പ്രതിയാക്കി മുളവുകാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മുളവുകാട് പൊന്നാരിമംഗലം ക്രിസ്തുരാജ പള്ളിയില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഈ പാര്‍ട്ടിയില്‍ പാര്‍ട്ടിനൊപ്പം ഡാന്‍സ് ചെയ്യുകയായിരുന്നു 15 കാരനെ പ്രതികള്‍ മൂവരും കൂടി തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ഉയരുന്ന ആരോപണം. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മര്‍ദ്ദനമേറ്റ് നിലത്തുവീണ 15 കാരനെ പ്രതികള്‍ ചവിട്ടിയതായും സുഹൃത്ത് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തിനിടെ പഞ്ചായത്ത് അംഗമായ വനിത കുട്ടിയുടെ കഴുത്തിന് പിടിച്ച് മുഖം മതിലില്‍ ഇടിച്ചെന്നും തലയില്‍ മര്‍ദ്ദിച്ചു എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
COMMENTS