കോട്ടയം: മറന്നുവെച്ച കണ്ണട എടുക്കാന്‍ തിരികെ കയറിയ വിദ്യാര്‍ത്ഥി വേഗത്തില്‍ തിരികെ ഇറങ്ങവെ കോട്ടയത്ത് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോട്ടയ...
കോട്ടയം: മറന്നുവെച്ച കണ്ണട എടുക്കാന്‍ തിരികെ കയറിയ വിദ്യാര്‍ത്ഥി വേഗത്തില്‍ തിരികെ ഇറങ്ങവെ കോട്ടയത്ത് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.
കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേല്‍ ദീപക് ജോര്‍ജ് വര്‍ക്കി (25) ആണ് മരിച്ചത്.
പൂനയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ദീപക്. ഇവിടെ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് വരവെയായിരുന്നു ബോംബെ ജയന്തി ട്രെയിനില്‍ നിന്നും വീണ് അപകടമുണ്ടായത്.
സാധനങ്ങള്‍ എല്ലാം പ്ലാറ്റ്‌ഫോമിലേക്ക് എടുത്തു വച്ചു എങ്കിലും കണ്ണട എടുക്കാന്‍ മറന്നുപോയത് മനസ്സിലാക്കിയ യുവാവ് തിരികെ കയറി. എന്നാല്‍ കണ്ണട എടുത്ത് തിരികെ ഇറങ്ങവെ ട്രെയിന്‍ നീങ്ങി കഴിഞ്ഞിരുന്നു. ഇത് കണ്ട ദീപക് വേഗത്തില്‍ ഇറങ്ങുമ്പോള്‍ പാളത്തിനടിയിലേക്ക് വീഴുകയായിരുന്നു.
Key words: Student, Train, Accident, Kottayam
COMMENTS