കൊല്ലം : കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ ഗൂഢാലോചന കേസ് അടുത്തമാസം കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ...
കൊല്ലം : കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ ഗൂഢാലോചന കേസ് അടുത്തമാസം കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പരിഗണിക്കും. കേസില്‍ കുറ്റപത്രം തയാറാക്കുന്നതിനും വിചാരണ ആരംഭിക്കുന്നതിനും മുന്നോടിയായി കൂടുതല്‍ തെളിവുകളും സാക്ഷിപ്പട്ടികയും നല്‍കാന്‍ കേസിലെ വാദി ഭാഗത്തിന് കോടതിയുടെ നിര്‍ദേശം. കേസ് അടുത്ത മാസം 5നാണ് വീണ്ടും പരിഗണിക്കുക
സോളര്‍ കേസിലെ പരാതിക്കാരി ജയിലില്‍ കഴിയവേ എഴുതിയ 21 പേജുള്ള കത്തില്‍ കൃത്രിമം കാട്ടി 4 പേജ് കൂട്ടിച്ചേര്‍ത്താണ് സോളര്‍ ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയതെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പൊതുപ്രവര്‍ത്തകന്‍ കൂടിയായ അഡ്വ. സുധീര്‍ ജേക്കബ് ഫയല്‍ ചെയ്ത ഹര്‍ജിയിലെ ആരോപണം.
പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടതിനെത്തുടര്‍ന്നു കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ എട്ടുപേരുടെ മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു.
Key words: Solar Conspiracy Case, Court
COMMENTS