ബംഗളൂരു: ബംഗളൂരു ചെല്ലക്കരയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നു വീണ് നാല് വയസ്സുകാരി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ ഒന്നാം പ്രത...
ബംഗളൂരു: ബംഗളൂരു ചെല്ലക്കരയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നു വീണ് നാല് വയസ്സുകാരി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പലും ചങ്ങനാശ്ശേരി സ്വദേശിയുമായ തോമസ് ചെറിയാനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. ഐടി ജീവനക്കാരനായ കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫ്-ബിനീറ്റ ദമ്പതികളുടെ മകള്‍ ജിയന്ന ആന്‍ ജിറ്റോ ആണ് കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴെ വീണത്.
അതിഗുരുതരമായി പരിക്കേറ്റ കുട്ടിയെ ബെംഗളൂരുവിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അപ്പോഴേക്കും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് ജിയന്ന മരിച്ചത്. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ജിയന്നയുടെ കുടുംബം ആരോപിച്ചു. ഇത്ര ചെറിയ കുട്ടി ഒറ്റയ്ക്ക് എങ്ങനെ ടെറസില്‍ എത്തിയെന്നതില്‍ ദുരൂഹതയുണ്ടെന്നും കുട്ടിയെ നോക്കാന്‍ ചുമതലയുണ്ടായിരുന്ന ആയ മോശമായി പെരുമാറിയെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
Key words: Kid, Death, Fall Down, Bengaluru
COMMENTS