കൊല്ലം: കൊല്ലത്ത് നിലമേലില്‍ ഗവര്‍ണറെ കരിങ്കൊടികെട്ടിയ 17 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ്. കണ്ടാല്‍ അറിയാവുന്ന അഞ്ചുപേര്‍ ഉള്‍പ്...
കൊല്ലം: കൊല്ലത്ത് നിലമേലില്‍ ഗവര്‍ണറെ കരിങ്കൊടികെട്ടിയ 17 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ്. കണ്ടാല്‍ അറിയാവുന്ന അഞ്ചുപേര്‍ ഉള്‍പ്പെടെയാണ് കേസ്. എന്നാല്‍ കരിങ്കൊടി കാണിക്കാന്‍ അന്‍പതോളം പേരുണ്ടായിരുന്നു എന്നാണ് ഗവര്‍ണറുടെ നിലപാട്. അറസ്റ്റ് ചെയ്തതിന്റെ എഫ്.ഐ.ആര്‍ രേഖ ഗവര്‍ണറുടെ പക്കല്‍ ഹാജരാക്കാനുള്ള തയ്യാറെടുപ്പുമായി പോലീസ് അതിവേഗത്തില്‍ നടപടി തുടങ്ങി.
പോലീസിന്റെ അനുനയ ശ്രമങ്ങളുടെ ഭാഗമായി ഡിജിപി ഗവര്‍ണറെ ഫോണില്‍ വിളിച്ചു. അതേസമയം തന്റെ നിലപാടില്‍ നിന്ന് തിരികെ പോകില്ല എന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയാണ് റോഡിലെ പ്രതിഷേധം കഴിഞ്ഞ ഒരു മണിക്കൂറിലധികമായി തുടരുന്നത്.
ഏതൊക്കെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിഞ്ഞ ശേഷമേ സമരത്തില്‍ നിന്നും പിന്മാറു എന്നാണ് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത്.
Key words: Governor, Protest, Black Flag, SFI
COMMENTS