തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിത്തുടരുന്ന സാഹചര്യത്തില്‍ വീണ്ടും കോടികള്‍ കടമെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്...
തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിത്തുടരുന്ന സാഹചര്യത്തില്‍ വീണ്ടും കോടികള്‍ കടമെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 800 കോടി കൂടി കടമെടുക്കാനുള്ള കടപ്പത്രങ്ങളുടെ ലേലം ഈമാസം 9ന് നടക്കും.
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണ് സംസ്ഥാനത്തെ വികസന പദ്ധതികള്‍. ലൈഫ് പദ്ധതി പോലും പൂര്‍ണമായും സ്തംഭിച്ചു.
2024ലേക്ക് കടന്നിട്ടും പദ്ധതി ചെലവ് പകുതി പോലും പിന്നിടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിസന്ധി രൂക്ഷമായതോടെയാണ് 800 കോടി കടമെടുക്കാനുള്ള തീരുമാനം. കടമെടുപ്പ് സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം 6000 കോടി കടമെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെങ്കിലും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല.
Key words: Pinarayi Vijayan, Kerala
COMMENTS