ഹൈദരാബാദ് : തെലങ്കാനയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ബസ് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തില്‍ യുവതി പൊള്ളലേറ്റ് മരിച്ചു. തെലങ്കാനയില...
ഹൈദരാബാദ് : തെലങ്കാനയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ബസ് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തില്‍ യുവതി പൊള്ളലേറ്റ് മരിച്ചു.
തെലങ്കാനയിലെ ജോഗുലംബ ഗഡ്വാള്‍ ജില്ലയില്‍ ചിറ്റൂരിലേക്ക് പോകുന്ന സ്വകാര്യ ബസ് മറിഞ്ഞതിനെ തുടര്‍ന്ന് തീപിടിച്ച് ഒരു സ്ത്രീ യാത്രക്കാരി വെന്തുമരിച്ചു. അപകടത്തില്‍ ഒരു യാത്രക്കാരന് നിസാര പരിക്കേറ്റു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ജഗന്‍ ആമസോണ്‍ ട്രാവല്‍ ബസ് ഹൈദരാബാദില്‍ നിന്ന് ചിറ്റൂരിലേക്ക് പോകുമ്പോഴാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാല്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പിന്നീട് ബസ് മറിഞ്ഞ് തീപിടിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ഉടന്‍ തന്നെ യാത്രക്കാര്‍ ബസില്‍ നിന്ന് ഇറങ്ങിയെങ്കിലും കൈകുടുങ്ങിയതിനെ തുടര്‍ന്ന് സ്ത്രീക്ക് പുറത്തിറങ്ങാനായില്ല. അപ്പോഴേക്കും ബസിന് തീപിടിക്കുകയായിരുന്നു. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Key words: Accident, Thelangana,
COMMENTS