കൊച്ചി: സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ 2 ദിവസങ്ങളിലായി നടന്ന സിനഡില്‍ വച്ചാണ് തീരുമാ...
കൊച്ചി: സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തു.
കഴിഞ്ഞ 2 ദിവസങ്ങളിലായി നടന്ന സിനഡില്‍ വച്ചാണ് തീരുമാനമുണ്ടായത്. 53 ബിഷപ്പുമാരാണ് സിനഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. 80 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു വോട്ട് ചെയ്യാന്‍ അനുമതി.
തുടര്‍ന്ന് പേര് വത്തിക്കാന്റെ അനുമതിക്കായി വിട്ടു. മാര്‍പ്പാപ്പയുടെ അനുമതി കൂടി ലഭിച്ചതോടെയാണ് പുതിയ ആര്‍ച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്. ഇദ്ദേഹം 2010 മുതല്‍ ബിഷപ്പും 2018 മുതല്‍ ഷംഷാബാദിലെ എപ്പാര്‍ക്കി (രൂപത) യുടെ ആദ്യ ബിഷപ്പുമാണ്.
1980 ഡിസംബര്‍ 21-ന് മാര്‍ ജോസഫ് കുണ്ടുകുളം അദ്ദേഹത്തെ വൈദികനായി അഭിഷേകം ചെയ്തു. തുടര്‍ന്ന് അസിസ്റ്റന്റ് വികാരിയായും പിന്നീട് മൈനര്‍ സെമിനാരി ഫാദര്‍ പ്രീഫെക്റ്റായും നിയമിച്ചു. ദൈവശാസ്ത്രത്തില്‍ ബാച്ചിലര്‍ ഓഫ് കാനന്‍ ലോയും ഡോക്ടറേറ്റും എടുക്കുന്നതിനായി റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അദ്ദേഹത്തെ അയച്ചു.
റോമില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം മതബോധന വിഭാഗത്തിന്റെ ഡയറക്ടറായി. 1998-ല്‍ മേരിമാതാ മേജര്‍ സെമിനാരിയുടെ ആദ്യ റെക്ടറായി നിയമിതനായി. 2010 ജനുവരി 15-ന് തൃശൂര്‍ സീറോ മലബാര്‍ കത്തോലിക്കാ അതിരൂപതയുടെ സഹായ മെത്രാനായും ബുറൂണിയിലെ ടൈറ്റുലര്‍ ബിഷപ്പായും നിയമിതനായി.
2017 ഒക്ടോബര്‍ 10-ന് ഷംഷാബാദിലെ സീറോ-മലബാര്‍ കാത്തലിക് എപ്പാര്‍ക്കിയുടെ ആദ്യത്തെ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ നാമകരണം ചെയ്തു. 2018 ജനുവരി 7-ന് അദ്ദേഹം സ്ഥാനാരോഹണം ചെയ്തു.
മാര്‍ റാഫേല്‍ തട്ടിലിന് ബസേലിയോസ് മാര്‍ തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ആശംസകള്‍ നേര്‍ന്നു. സഭയെ യഥോചിതം നയിക്കുവാനുള്ള ദൈവകൃപയും അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായിഅദ്ദേഹം പറഞ്ഞു.
Key words: Syro Malabar Church, Mar Raphael Thattil
COMMENTS