Suresh Gopi's daughters' marriage
തൃശൂര്‍: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വന്‍ താരനിരയുടെയും മറ്റ് രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ചടങ്ങില്‍ ഉടനീളം സുരേഷ് ഗോപിയുടെ അടുത്തു തന്നെ പ്രധാനമന്ത്രിയും ഉണ്ടായിരുന്നു. വധൂവരന്മാര്‍ക്ക് വിവാഹഹാരം എടുത്തു നല്‍കിയതും പ്രധാനമന്ത്രിയാണ്. ഇന്നു രാവിലെ 6.30 യോടെയാണ് പ്രധാനമന്ത്രി ഗുരുവായൂരിലെത്തിയത്.
തുടര്‍ന്ന് കിഴക്കേനടവഴി ക്ഷേത്രത്തിലെത്തിയ അദ്ദേഹം വിശേഷാല്‍ പൂജകളില്‍ പങ്കുചേര്‍ന്നു. ഇതേതുടര്‍ന്ന് ക്ഷേത്രവും പരിസരവും വന്‍സുരക്ഷാവലയത്തിലാണുള്ളത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുശ്ബു തുടങ്ങിയ വന്‍താരനിര തന്നെ വിവാഹത്തിന് അണിനിരന്നിട്ടുണ്ട്.
Keywords: Suresh Gopi, Bhagya suresh, Sreyas Mohan, Wedding
 

 
							     
							     
							     
							    
 
 
 
 
 
COMMENTS