കണ്ണൂര്‍: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ന...
കണ്ണൂര്‍: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഏക സിവില്‍ കോഡ് വാഗ്ദാനമായിട്ട് വരുമെന്നും അത് നടപ്പിലാക്കിയെടുക്കുമെന്നും പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
''മോദി ഭരണത്തില്‍ പ്രീണനമില്ല. ജാതിയില്ല. ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ്. അത് അടുത്ത തിരഞ്ഞെടുപ്പില്‍ വാഗ്ദാനമായി വരുമെങ്കില്‍, അതു നടപ്പാക്കിയെടുക്കുമെങ്കില്‍ പിന്നെ എവിടെയാണ് ജാതിക്കു സ്ഥാനം? നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ... അതു സംഭവിച്ചിരിക്കും. 'കെ റെയില്‍ വരും കേട്ടോ' എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും. ആരെങ്കിലും കരുതേണ്ട ഇത് ഏതെങ്കിലും വിഭാഗത്തിന് എതിരാണെന്ന്. ആ വിഭാഗം തന്നെയായിരിക്കും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍,'' സുരേഷ് ഗോപി പറഞ്ഞു.
Key words: Uniform civil code, SureshGopi
COMMENTS