Supreme court verdict about Adani - Hindenburg case
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറച്ച് അന്വേഷിക്കാന്‍ പുതിയ സമിതിയെ നിയമിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. അതേസമയം വിഷയത്തില്‍ സെബിയുടെ അന്വേഷണത്തിന് കോടതി മൂന്നു മാസംകൂടി നീട്ടി നല്‍കി.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് 12 സംശയകരമായ ഇടപാടുകളുണ്ടെന്നുള്ളതായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. വിഷയത്തില്‍ സെബിയുടെ അന്വേഷണം തൃപ്തികരമല്ലെന്നുള്ള വാദം കോടതി അംഗീകരിച്ചതുമില്ല.
സെബിയുടെ അധികാരത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ച് നിയമം അനുസരിച്ചുള്ള നടപടിയെടുക്കണമെന്നും നിര്‍ദ്ദേശിച്ചു.
COMMENTS