Supreme court rejects Krishna Janmabhoomi case
ന്യൂഡല്‍ഹി: മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനടുത്തുള്ള മുസ്ലിം പള്ളി പൊളിച്ചു നീക്കണമെന്നും അവിടെ കൃഷ്ണഭൂമിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി.
മധുര ക്ഷേത്രത്തിനടുത്തുള്ള ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കൂടിയായ മഹേക്ക് മഹേശ്വരി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
ആവശ്യം പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കാനാവില്ലെന്നും ഇത്തരം ഹര്‍ജിയുമായി വരരുതെന്നും കോടതി വ്യക്തമാക്കി. നേരത്തെ അലഹബാദ് ഹൈക്കോടതി ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയിരുന്നു.
Keywords: Supreme court, Krishna Janmabhoomi case, Reject
 

 
							     
							     
							     
							    
 
 
 
 
 
COMMENTS