High court reject SFI leader's anticipatory bail plea
കൊച്ചി: പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ എസ്.എഫ്.ഐ നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. എസ്.എഫ്.ഐ നേതാവും സി.പി.എം പെരുനാട് ഏരിയ കമ്മിറ്റി അംഗവുമായ ജയ്‌സണ്‍ ജോസഫിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
കേസിലെ മറ്റ് പ്രതികള്‍ പതിനഞ്ചാം തീയതി കോടതിയില്‍ ഹാജരാകണമെന്നും ഇവരെ അറസ്റ്റ് ചെയ്താലും ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നാണ് കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥിനിക്കെതിരെയാണ് ആദ്യം പൊലീസ് കേസെടുത്തിരുന്നത്.
Keywords: High court, Reject,Bail, SFI leader
COMMENTS