കൊല്ലം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ മുന്നില്‍. കോഴിക്കോടും കൊല്ലവും തൊട്ടുപിന്നാലെയുണ്ട്. 292 പോയിന്റുമായാണ് കണ്ണൂര്‍ കുതിപ്പ്...
കൊല്ലം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ മുന്നില്‍. കോഴിക്കോടും കൊല്ലവും തൊട്ടുപിന്നാലെയുണ്ട്. 292 പോയിന്റുമായാണ് കണ്ണൂര്‍ കുതിപ്പ് തുടരുന്നത്.
ആതിഥേയരായ കൊല്ലവും കോഴിക്കോടും 287 പോയിന്റാണ് നേടിയത്. അതേസമയം, തൃശൂര്‍ 286 പോയിന്റോടെ മൂന്നാം സ്ഥാനത്താണുള്ളത്.
പാലക്കാട് 284 പോയിന്റുമായും, മലപ്പുറം 272 പോയിന്റുമായും പിറകെയുണ്ട്.
എറണാകുളം 271, തിരുവനന്തപുരം 257, ആലപ്പുഴ 257, കോട്ടയം 253, കാസറര്‍കോഡ് 251, വയനാട് 240, പത്തനംതിട്ട 220 , ഇടുക്കി 203 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില.
Key words: State School Arts Festival, Kannur
COMMENTS