ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും മക്കളായ ഉയിര്‍, ഉലഗ് എന്നിവരോടൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്ന ചി...
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും മക്കളായ ഉയിര്‍, ഉലഗ് എന്നിവരോടൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.
ദമ്പതികളും അവരുടെ ഇരട്ടക്കുട്ടികളും ഒരുമിച്ചുള്ള ചില സന്തോഷകരമായ നിമിഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
മക്കള്‍ക്കൊപ്പം ചിരിക്കുന്ന ചിത്രം പങ്കിട്ടുകൊണ്ടാണ് നയന്‍താരയും വിഘ്‌നേഷും 2024 നെ വരവേറ്റത്. മക്കള്‍ക്കൊപ്പം ഇരുവരും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ ഈ വര്‍ഷത്തെ ആദ്യ ചിത്രവും ഇതായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ്, വിഘ്‌നേഷ് ശിവനും ക്രിസ്മസിന് കുറച്ച് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. നയന്‍താരയും കുട്ടികളും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രമായിരുന്നു അത്.
കൂടാതെ, ലവ് ടുഡേയിലെ പ്രശസ്ത സംവിധായകനും നടനുമായ പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ എല്‍ഐസി (ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍) യുടെ പ്രീമിയറില്‍ വിഘ്‌നേഷ് ശിവന്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നയന്‍താര ഒരു സഹകഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഈ ചിത്രം വിഘ്നേഷ് ശിവന്റെ ഒരു പാഷന്‍ പ്രോജക്റ്റാണ്. ആദ്യം ശിവകാര്‍ത്തികേയനെ നായകനാക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നുവയ്ക്കുകയായിരുന്നു.
തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര കഴിഞ്ഞ വര്‍ഷം നിരവധി വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ആറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ എന്ന ചിത്രത്തിലൂടെയാണ് പോയ വര്‍ഷം ആദ്യം ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്. 2023-ല്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായി ഇത് മാറി, പഠാന് ശേഷം ഷാരൂഖ് ഖാന്റെ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്റര്‍ സിനിമയായിരുന്നു ജവാന്‍.
COMMENTS