ഇസ്ലാമാബാദ് : മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മ...
ഇസ്ലാമാബാദ് : മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് പ്രശസ്ത പാക് താരം സന ജാവേദിനെ വിവാഹം കഴിച്ചു. ഇന്ന് നടന്ന ഇരുവരുടേയും വിവാഹ ചടങ്ങിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാന്‍ ഷൊയിബ് മാലിക് സോഷ്യല്‍ മീഡിയയില്‍ എത്തി.
ഷൊയ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ഷൊയബ് മാലിക് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരുമിച്ചുള്ള ഫോട്ടോ പങ്കിട്ടിട്ടുണ്ട്.
ശനിയാഴ്ച നടന്ന വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും സന ജാവേദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സാനിയ മിര്‍സയുമായുള്ള വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഇരു രാജ്യങ്ങളിലുമുള്ള ഇരുവരുടേയും ആരാധകരെ ഞെട്ടിച്ചിരുന്നു. ടെന്നീസ് താരം സാനിയ മിര്‍സയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഷോയിബ് മാലിക് 2010 ല്‍ ആയിഷ സിദ്ദിഖിയെ വിവാഹമോചനം ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു സാനിയയുമൊത്തുള്ള വിവാഹം.
ഷൊയ്ബ് മാലിക്കും സാനിയ മിര്‍സയും 2010 ല്‍ ഇന്ത്യയിലെ ഹൈദരാബാദില്‍ പരമ്പരാഗത മുസ്ലീം ചടങ്ങിലാണ് വിവാഹിതരായത്. തുടര്‍ന്ന് പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ വാലിമ ചടങ്ങും നടന്നു. ദമ്പതികളുടെ ആദ്യ കുട്ടിയായ ഇസാന്‍ 2018 ലാണ് ജനിച്ചത്.
കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും മകന്റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ കിംവദന്തികള്‍ക്ക് അല്‍പ്പം ശമനമുണ്ടായി. ദുബായില്‍ നിന്ന് ഒരുമിച്ച് 'മിര്‍സ-മാലിക്' ടിവി ഷോ അവതരിപ്പിച്ചതോടെയാണ് സാനിയയും ഷോയിബും അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്.
എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം അവസാനം ഷൊയ്ബ് മാലിക്കും സാനിയ മിര്‍സയും അവരുടെ സോഷ്യല്‍ മീഡിയയില്‍ മാറ്റങ്ങള്‍ വരുത്തിയതോടെയാണ് കിംവദന്തികള്‍ വീണ്ടും ഉയര്‍ന്നത്.
2023 ഓഗസ്റ്റില്‍, ഷൊയ്ബ് മാലിക് തന്റെ ഇന്‍സ്റ്റാഗ്രാം ബയോ 'ഒരു സൂപ്പര്‍ വുമണ്‍ സാനിയ മിര്‍സയുടെ ഭര്‍ത്താവ് എന്നതില്‍ നിന്ന് 'പിതാവ് ഒരു യഥാര്‍ത്ഥ അനുഗ്രഹം' എന്നാക്കി മാറ്റിയിരുന്നു.
ഒടുവിലാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പുതിയ വിവാഹത്തിലേക്ക് ഷൊയ്ബ് കടന്നത്.
Key words: Shoaib Malik , Remarried
COMMENTS