ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയബ് മാലികും തമ്മില്‍ വേര്‍ പിരിഞ്ഞതും ഷൊയബ് വീണ്ടും വിവ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയബ് മാലികും തമ്മില്‍ വേര്‍ പിരിഞ്ഞതും ഷൊയബ് വീണ്ടും വിവാഹം ചെയ്തതും ഇരുവരുടേയും ആരാധകരെ ഞെട്ടിച്ചിരുന്നു. സാനിയയുമായി പിരിഞ്ഞ ഷൊയബിനാകട്ടെ ഇപ്പോള്‍ പാക് പിന്തുണ കുറവാണെന്നും സാനിയയ്ക്കാണ് ജനങ്ങളുടെ പിന്തുണയെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പാക് ടിവി നടിയും മോഡലുമായ സന ജാവേദിനെ വിവാഹം കഴിക്കുകയും ഷൊയബ് തന്നെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് ഇരുവര്‍ക്കും പിന്നാലെ പാപ്പരാസികള്‍ പാഞ്ഞത്.
വിവാഹമോചനം തേടാനുള്ള സാനിയയുടെ തീരുമാനത്തെ പലരും പിന്തുണച്ചു. മാലിക്കും
സാനിയയും വിവാഹിതരായി തുടര്‍ന്നപ്പോഴും മാലികിന് സനയുമായി ബന്ധമുണ്ടായിരുന്നുവെന്ന് വാര്‍ത്താ ചാനലായ സമാ ടിവി അവകാശപ്പെടുന്നു. മാലിക്കിനെ വിവാഹം കഴിക്കുന്നതിനു മൂന്നുമാസം മുമ്പ് സന തന്റെ മുന്‍ ഭര്‍ത്താവ് ഉമൈര്‍ ജസ്വാളില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചാനലിലെ ഏതെങ്കിലും പരിപാടികള്‍ക്ക് മാലിക്കിനെ ക്ഷണിക്കുമ്പോഴെല്ലാം, സനയെയും വിളിക്കണമെന്ന വ്യവസ്ഥയില്‍ മാത്രമേ മാലിക്കിനെ വരൂവെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി അവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
സനയുടെ മുന്‍ഭര്‍ത്താവ് ഉമൈറിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സാനിയ മിര്‍സയും അവരുടെ കുടുംബവും മാലിക്കിന്റെ കുടുംബവും പോലും കഴിഞ്ഞ വര്‍ഷമാണ് ഇക്കാര്യം അറിഞ്ഞതെന്നും വിവരമുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ പലരും ശ്രമിച്ചെങ്കിലും മാലിക് ആരെയും ചെവിക്കൊണ്ടില്ലെന്നും അറിവുണ്ട്.
മാലിക്കും സാനിയയും 2010-ല്‍ ഹൈദരാബാദില്‍ (ഇന്ത്യ) വലിയ ആഘോഷങ്ങളോടെയാണ് വിവാഹിതരായത്. സനയും ഉമൈര്‍ ജസ്വാളും 2020-ല്‍ ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹിതരായത്.
Key words: Shoaib Malik, Saniya Mirza, Sana
COMMENTS