തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി വീണ്ടും എസ്.എഫ്.ഐ രംഗത്ത്. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ഗവര്‍ണറെ എസ് ...
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി വീണ്ടും എസ്.എഫ്.ഐ രംഗത്ത്.
മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ഗവര്‍ണറെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഗവര്‍ണര്‍ രാജ്ഭവനിലേക്ക് പോകും വഴി വൈകിട്ടോടെയാണ് കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചത്.
പത്തോളം പ്രവര്‍ത്തകരാണ് പ്രതിഷേധത്തിലുണ്ടായിരുന്നത്. സംശയത്തെ തുടര്‍ന്ന് രണ്ട് പ്രവര്‍ത്തകരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ ദിവസം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കായി ഡല്‍ഹിയില്‍നിന്ന് എത്തിയപ്പോഴും ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രി ഗവര്‍ണറുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
Key words: Governor, SFI, Protest
COMMENTS