SFI protest against governor; Governor got out of the car
കൊല്ലം: കൊല്ലത്ത് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് റോഡിലിറങ്ങി പ്രതിഷേധിച്ച് ഗവര്‍ണര്‍. നിലമേലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ക്കെതിരെയാണ് എസ്.എഫ്.ഐയുടെ പ്രതിഷേധമുണ്ടായത്.
തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ പൊലീസുകാരോട് കയര്‍ക്കുകയും മുഖ്യമന്ത്രിക്ക് നിങ്ങള്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു.
തുടര്‍ന്ന് ഗവര്‍ണര്‍ റോഡിലിറങ്ങി പ്രതിഷേധിക്കുകയാണ്. 12 ഓളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ 50 ഓളം പേര്‍ തനിക്കെതിരെ പ്രതിഷേധിച്ചുവെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.
Keywords: Governor, SFI, Protest, Police
COMMENTS