ന്യൂഡല്‍ഹി: സീരിയല്‍ താരം രാഹുല്‍ രവിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഭാര്യ ലക്ഷ്മി എസ് നായര്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതി...
ന്യൂഡല്‍ഹി: സീരിയല്‍ താരം രാഹുല്‍ രവിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഭാര്യ ലക്ഷ്മി എസ് നായര്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് ജാമ്യം. ജസ്റ്റിസ് സി.ടി രവികുമാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. രാഹുലിനെ തേടി തമിഴ്നാട് പോലീസ് കഴിഞ്ഞ രണ്ട് മാസമായി അന്വേഷണത്തിലായിരുന്നു. പിന്നാലെ രാഹുല്‍ ഒളിവില്‍ പോയിരുന്നു. അഭിഭാഷകരായ സുഭാഷ് ചന്ദ്രന്‍, കവിത സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ രാഹുല്‍ രവിക്കായി ഹാജരായി.
കേരളം അടക്കം നാല് സംസ്ഥാനങ്ങളിലായി ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിരുന്നു. നേരത്തെ ഈ കേസില്‍ മദ്രാസ് ഹൈക്കോടതി രാഹുലിന് മൂന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടി കോടതി ഇത് റദ്ദാക്കി അറസ്റ്റിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
രാഹുലിനെതിരെ ഗുരുതര ആരോപണമാണ് ഭാര്യ ഉന്നയിച്ചത്. സ്ഥിരമായി ലക്ഷ്മിയെ രാഹുല്‍ മര്‍ദ്ദിക്കാറുണ്ടെന്ന് എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. കൂടാതെ 2023 ഏപ്രില്‍ 26 ന് അര്‍ദ്ധരാത്രിയില്‍, ലക്ഷ്മിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, പോലീസിനും അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കുമൊപ്പം രാഹുലിന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയതായും , രാഹുലിനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയതായും പറയുന്നുണ്ട്.
Key words: Rahul Revi, Anticipatory Bail
COMMENTS