കൊച്ചി: എരുമേലിയില്‍ നിന്ന് കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജസ്ന ജീവിച്...
കൊച്ചി: എരുമേലിയില്‍ നിന്ന് കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചെന്നായിരുന്നു പൊലീസ് അന്വേഷണത്തില്‍ പറഞ്ഞത്. എന്നാല്‍, അങ്ങനെ ഒരു തെളിവും ലഭിച്ചിരുന്നില്ലെന്ന് സിബിഐ പറയുന്നു.
നിര്‍ണായകമായ മണിക്കൂറുകള്‍ പൊലീസ് കളഞ്ഞുവെന്ന് സിബിഐ വിമര്‍ശിച്ചു. 48 മണിക്കൂറിനുള്ളില്‍ പൊലീസ് ഒന്നും ചെയ്തില്ല. ഒരാഴ്ച കഴിഞ്ഞാണ് അന്വേഷണം ഊര്‍ജിതമാക്കിയതെന്നും സിബിഐ പറയുന്നു. ജസ്നയുടെ അച്ഛനോ സുഹൃത്തിനോ തിരോധാനത്തില്‍ ഒരു പങ്കുമില്ലെന്ന് സിബിഐ വ്യക്തമാക്കി.
രണ്ട് പേരെ ശാസ്ത്രീയ പരിശോധന നടത്തിയെന്നും മത പരിവര്‍ത്തന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയെന്നും സിബിഐ കോടതിയെ അറിയിച്ചു. ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.
Key words: Jesna, Erumeli, Case Called Off
COMMENTS