Sanatan case: Patna court summons to Udhayanidhi Stalin
പട്‌ന: സനാതന ധര്‍മ്മ വിവാദ പരാമര്‍ശ കേസില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബിഹാര്‍ പ്രത്യേക കോടതിയുടെ സമന്‍സ്. എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന ബിഹാറിലെ പ്രത്യേക കോടതിയാണ് സമന്‍സ് അയച്ചത്.
ഫെബ്രുവരി 13 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ്. കഴിഞ്ഞ സെപ്തംബറില്‍ ചെന്നൈയില്‍ നടന്ന തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച യോഗത്തിലാണ് ഉദയനിധി സ്റ്റാലിന്‍ വിവാദ പരാമര്‍ശം നടത്തിയത്.
സനാതന ധര്‍മ്മം സാമൂഹിക നീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു പരാമര്‍ശം. ഇതിനെതിരെ ഹിന്ദുമതത്തിനെതിരായ കലാപാഹ്വാനമാണെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി രംഗത്തെത്തിയിരുന്നു.
Keywords: Patna court, Udhayanidhi Stalin, Summons
COMMENTS