ന്യൂഡല്‍ഹി : നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയെ ശനിയാഴ്ച ആന്ധ്രാപ്രദേശില്‍ നിന്ന് ഡല്‍ഹി പോലീസ് ...
ന്യൂഡല്‍ഹി : നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയെ ശനിയാഴ്ച ആന്ധ്രാപ്രദേശില്‍ നിന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
2023 നവംബറില്‍ രശ്മികയുടെ ഒരു ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍, കറുത്ത വര്‍ക്ക്ഔട്ട് വസ്ത്രത്തില്‍ ബ്രിട്ടീഷ്-ഇന്ത്യന്‍ സ്വാധീനമുള്ള സാറ പട്ടേലിന്റെ മുഖം എഡിറ്റ് ചെയ്യുകയും പകരം രശ്മികയും മുഖം ചേര്‍ക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം, 1860 ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പോലീസ് കേസെടുത്തത്.
തന്റെ ഡീപ്‌ഫേക്ക് വീഡിയോ വൈറലായതിന് ശേഷം സാങ്കേതികവിദ്യയുടെ ദുരുപയോഗത്തെക്കുറിച്ച് രശ്മിക ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍, വീഡിയോ കണ്ടപ്പോള്‍ തനിക്ക് ശരിക്കും വേദനിച്ചുവെന്ന് രശ്മിക പറഞ്ഞു.
സമാനമായ സാഹചര്യത്തില്‍, മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഡീപ് ഫേക്ക് വീഡിയോ ഈ ആഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രിമാരടക്കം ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
Key words: Resmika Mandana, Deep Fake Case, One arrest
COMMENTS