ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി...
ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു രഞ്ജിത്തിനെ 2021 ഡിസംബര്‍ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയത്.
മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി ശ്രീദേവിയാണ് വിധി പറയുന്നത്. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികളാണ് വിചാരണ നേരിട്ടത്. വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ആവശ്യം നിരസിക്കുകയായിരുന്നു.
രഞ്ജിത്ത് ശ്രീനിവാസന് വധക്കേസില്‍ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞിരുന്നു. വയലാര്‍ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോള്‍ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികള്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും അങ്ങിനെ സംഭവിച്ചാല്‍ പകരം ഒരാളെ കൊലപ്പെടുത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
മണ്ണഞ്ചേരിയില്‍ ഷാന്‍ കൊല്ലപ്പെട്ടത് 2021 ഡിസംബര്‍ 18 നായിരുന്നു രണ്ടാമത്തെ ഗൂഢാലോചന നടന്നത്. ഈ കൂടിയാലോചനയിലാണ് രഞ്ജിത്തിനെ വധിക്കാന്‍ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയില്‍വെ സ്റ്റേഷന് റോഡില്‍ പ്രതികള്‍ വീണ്ടും ഒത്തുകൂടിയെന്നും പ്രൊസിക്യൂഷന് പറഞ്ഞു. അര്‍ധരാത്രി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് തിരികെ മടങ്ങി. തൊട്ടടുത്ത ദിവസം പുലര്‍ച്ചെ ആറിന് വീട്ടിലെത്തിയ പ്രതികള്‍ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് ആക്രമിക്കുകയായിരുന്നു.
Key words: Renjith Sreenivasan
COMMENTS