ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനെതിരെ യു.പി ഒന്നാം ഇന്നിംഗ്‌സില്‍ 302(83.4) റണ്‍സിന് പുറത്താ...
ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനെതിരെ യു.പി ഒന്നാം ഇന്നിംഗ്‌സില്‍ 302(83.4) റണ്‍സിന് പുറത്തായി.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് തുടങ്ങിയ യു പിക്ക് 58 റണ്‍സ് ചേര്‍ക്കുന്നതിനിടെ ബാക്കി വിക്കറ്റുകളും നഷ്ടമായി. 63 റണ്‍സെടുത്ത ധ്രുവ്ചന്ദ് ജൂറലിന്റെ വിക്കറ്റാണ് രണ്ടാംദിനം ആദ്യം നഷ്ടമായത്.
കേരളത്തിനായി എം.ഡി നിധീഷ് മൂന്നും ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സ് തുടങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സ് എന്ന നിലയിലാണ്. റണ്‍സൊന്നും എടുക്കാതെ കൃഷ്ണപ്രസാദാണ് പുറത്തായത്.
Key words: Renji Trophy, UP Out
COMMENTS