രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് വങ്ക റെഡ്ഡി സംവിധാനം ചെയ്ത അനിമല്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ നാളെ മുതല്‍ സ...
രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് വങ്ക റെഡ്ഡി സംവിധാനം ചെയ്ത അനിമല്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ നാളെ മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. നെറ്റ്ഫ്‌ലിക്സിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്‍വിജയ് എന്ന കഥാപാത്രത്തെയാണ് രണ്‍ബീര്‍ കപൂര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ ഇന്ത്യന്‍ സിനിമ കണ്ടതില്‍ ഏറ്റവും അധികം വയലന്‍സ് നിറഞ്ഞ ചിത്രം കൂടിയാണ് അനിമല്‍. രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. സ്ത്രീ വിരുദ്ധതയേയും ആക്രമണത്തേയും മഹത്വവത്ക്കരിക്കുന്നുവെന്ന് ചിത്രത്തിനെതിരെ അഭിപ്രായം ഉയര്‍ന്നിരുന്നു. അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തിയ ചിത്രമാണ് അനിമല്‍.
Keywords:Animal, Ranbir Kapoor, Resmika Mandhana, OTT Release
COMMENTS