ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ദിനത്തില്‍ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ശ്രീരാമന് വേണ്ടിയുള്ള പൂജകള്‍ സംസ്ഥാന സര്‍ക്കാര്‍ വിലക്...
ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ദിനത്തില്‍ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ശ്രീരാമന് വേണ്ടിയുള്ള പൂജകള്‍ സംസ്ഥാന സര്‍ക്കാര്‍ വിലക്കിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തിങ്കളാഴ്ചത്തെ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതായും ധനമന്ത്രി ആരോപിച്ചു.
സര്‍ക്കാരിന്റേത് ഹിന്ദു വിരുദ്ധ നടപടികളാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍മല സീതാരാമന്റെ ആരോപണം.
എന്നാല്‍ ഈ ആരോപണങ്ങള്‍ ഹിന്ദു മത- ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി ശേഖര്‍ ബാബു തള്ളി. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ രാമന് പൂജ ചെയ്യുന്നതിനോ അന്നദാനം നല്‍കുന്നതിനോ വിലക്കില്ലെന്ന് മന്ത്രി ശേഖര്‍ ബാബു വ്യക്തമാക്കി.
Key Words: Ramkshetra Pratishtta, Live Broadcast, Nirmala Seetharaman
COMMENTS